CLOSE

ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ജനമൈത്രി പോലീസ് ഡ്രാമാ ടീമിന്റെ മൊബൈല്‍ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ പറ്റിയും സൈബര്‍ ലോകത്തെ ചതിക്കുഴികളെ പറ്റിയുമുള്ള തീക്കളി എന്ന ബോധവല്‍ക്കരണ നാടകം ബേഡകം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടന്നു

Share

ബേഡകം: ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ജനമൈത്രി പോലീസ് ഡ്രാമാ ടീമിന്റെ മൊബൈല്‍ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ പറ്റിയും സൈബര്‍ ലോകത്തെ ചതിക്കുഴികളെ പറ്റിയുമുള്ള തീക്കളി എന്ന ബോധവല്‍ക്കരണ നാടകം ബേഡകം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടന്നു. പ്രസ്തുത പരിപാടി ബേഡകം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ര്‍ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് അശോകന്‍ മാസ്റ്റര്‍ പി.ടി.എ പ്രസിഡന്റ് സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചും അധ്യാപകനായ പ്രശാന്ത് മാസ്റ്റര്‍ നന്ദി അര്‍പ്പിച്ചും സംസാരിച്ചു.

Leave a Reply

Your email address will not be published.