CLOSE

അറുപതില്‍ പരം ചക്ക വിഭവങ്ങളുമായി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

Share

പെരിയ: ചക്ക ബിരിയാണി,ചക്ക ചില്ലി, ചക്ക കേക്ക്, ചക്ക കട്‌ലറ്റ് തുടങ്ങി ചക്കയില്‍ നിന്നും നൂതനമായ വിഭവങ്ങള്‍ തയ്യാറാക്കി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തിയ ചക്ക ഫെസ്റ്റ് 2022 ശ്രദ്ധേയമായി. പെരിയകമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചക്ക ഫെസ്റ്റ് 2022 ല്‍ ചക്ക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മത്സരങ്ങളും നടന്നു. ചക്ക കൊണ്ടുള്ള നൂതനങ്ങളായ ചക്ക ബിരിയാണി,ചക്ക കട്‌ലറ്റ്,ചക്ക ചില്ലി, ചക്ക കേയ്ക് എന്നിവയ്ക്ക് പുറമേ പരമ്പരാഗത ഉല്‍പ്പന്നങ്ങളായ ചക്ക ചിപ്‌സ്, ചക്ക മൂട, ചക്ക പായസം, ചക്ക ഷെയ്ക്ക്, അട, ടി കേക്ക്, പപ്പടം, ഉണ്ണിയപ്പം തുടങ്ങി വിവിധ ചക്ക ഉല്‍പ്പന്നങ്ങളും ചക്ക ഫെസ്റ്റിനെ ഭാഗമായി നടന്ന വിപണന മേളയില്‍ ഇടംതേടി.

സാധാരണ ചക്കയ്ക്ക് പുറമേ മുള്ളന്‍ചക്ക, കൈതച്ചക്ക എന്നിവയുടെ വിഭവങ്ങളും പ്രദര്‍ശനത്തിലും വിപണന മേളയിലും ഉണ്ടായിരുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ നടന്ന ചക്ക വിഭവങ്ങളുടെ മത്സരത്തില്‍ പതിനേഴാം വാര്‍ഡ് കുടുംബശ്രീ ഒന്നാം സ്ഥാനവും പതിമൂന്നാം വാര്‍ഡ് കുടുംബശ്രീ രണ്ടാം സ്ഥാനവും ഒന്നാം വാര്‍ഡ് കുടുംബശ്രീ മൂന്നാം സ്ഥാനവും നേടി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹീദറാഷിദ് കുണിയ ചക്കകേയ്ക്ക് മുറിച്ചു കൊണ്ട് ചക്ക ഫെസ്റ്റ് 2022 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.വി സുനിത അധ്യക്ഷയായി. ആദ്യ വില്‍പ്പന പുല്ലൂര്‍-പെരിയ പഞ്ചായത്ത് സെക്രട്ടറി പി.ദേവദാസ് നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് സുമ കുഞ്ഞികൃഷ്ണന്‍, എം. വി.നാരായണന്‍, ടി.വി അശോകന്‍, പി.രജനി, ഷീബ എ, പി പ്രീതി എന്നിവര്‍ സംസാരിച്ചു. ഗിരീഷ് പി സ്വാഗതവും ഗിരിജ. പി.സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.