കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് മുക്കൂട് ജി എല്‍ പി സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബാലകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അഷറഫ് കൊളവയല്‍ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂള് പ്രധാന അദ്ധ്യാപിക ജയന്തി, ക്ലബ്ബ് മുന്‍ പ്രസിഡണ്ട് എം.ബി ഹനീഫ, നൗഷാദ് സി എം, അന്‍വര്‍ ഹസ്സന്, ബഷീര്‍ കുശാല്‍, ഹാറൂണ്‍ ചിത്താരി എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ഗോവിന്ദന് നമ്പൂതിരി സ്വാഗതവും ധനുഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.