CLOSE

മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്‌കൂളിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് വായനാ മരത്തിന് രൂപം നൽകി

Share

മാലക്കല്ല് : മാലക്കല്ല് സെന്റ് മേരീസ് എ.യു.പി.സ്‌കൂളിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് വായനാ മരത്തിന് രൂപം നൽകി. വിവിധയിനം പഴങ്ങളുടെ രൂപത്തിൽ വെട്ടിയെടുത്ത കാർഡുകളിൽ അക്ഷരങ്ങൾ, മഹത്ത് വചനങ്ങൾ, പഴഞ്ചൊല്ലുകൾ, വായനാ കുറിപ്പുകൾ, കുട്ടിക്കവിതകൾ, കുട്ടിക്കഥകൾ, കടങ്കഥകൾ തുടങ്ങി കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ മരത്തിൽ പ്രദർശിപ്പിച്ചു. വായനാമരത്തിന്റെ ഉദ്ഘാടനം റവ: ഫാ.ജോബി കാച്ചനോലിക്കൽ നിർവ്വഹിക്കുകയും ജോയ്‌സ് ജോൺ വായനാ മരത്തെക്കുറിച്ചുള്ള വിവരണം നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *