പാലക്കുന്ന് : കായിക വിനോദങ്ങളിലൂടെ ലോക സമാധാനത്തിനായി ഒരുമിക്കാം എന്ന സന്ദേശവുമായി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ലോക ഒളിമ്പിക്‌സ് ദിനം ആഘോഷിച്ചു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഡിവൈ. എസ്.പി. സുനില്‍ കുമാര്‍ ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സ്‌പോട്‌സ് ക്യാപ്റ്റന്‍ ദീപശിഖ ഏറ്റുവാങ്ങി. പോലിസ് ഓഫീസര്‍ യു. പി.വിപിന്‍, പ്രിന്‍സിപ്പല്‍ പി. മാധവന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ. ദിനേശന്‍, വിദ്യാഭ്യാസ സമിതി ഭാരവാഹികളായ പള്ളം നാരായണന്‍, രവീന്ദ്രന്‍ കൊക്കാല്‍, പി.പി.മോഹനന്‍, സുധാകരന്‍ പള്ളിക്കര, പാലക്കുന്നില്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ബാന്റ് ട്രൂപ്പ് നയിച്ച ദീപശിഖ ഘോഷയാത്ര നഗര പ്രദക്ഷിണം പൂര്‍ത്തിയാക്കി സ്വീകരണം ഏറ്റുവാങ്ങി സ്‌കൂളില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യമായി അത് ലെറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് അനുമോദനം അറിയിച്ചുകൊണ്ട് സ്‌കൂളിലെ കുട്ടികള്‍ക്കായി ജാവലിന്‍ ത്രോ മത്സരവും നടത്തി.