മുളിയാര്‍: ബോവിക്കാനം മല്ലം പൈക്ക റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലമാണെന്ന് മുളിയാര്‍ ഗ്രാമ പഞ്ചായത്തംഗം അബ്ബാസ് കൊളച്ചപ്പ് ആരോപിച്ചു. ഒരു പാട് കാലത്തെ നാട്ടുകാരുടെ മുറവിളിക്കും, സമര്‍ദ്ദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് ജില്ല പഞ്ചായത്ത് പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയത്.
1350 മീറ്റര്‍ മെക്കാഡം ടാറിംങ്ങും എട്ടാം മൈലിന്റെ ഇരുവശത്തും സംരക്ഷണ ഭിത്തിയും ഓവ് ചാലും നിര്‍മാണവുമായിരുന്നു എസ്റ്റിമേറ്റ് തയ്യാറക്കിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ടെണ്ടര്‍ നടപടി പൂര്‍ത്തിയായിട്ടും റോഡ് നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ തന്നെ നിര്‍മാണാനുമതി നല്‍കാതെ പല കാരണങ്ങള്‍ പറഞ്ഞും താമസിപ്പിച്ചും, പിന്നിട് ഇഴഞ്ഞി ഇഴഞ്ഞി പ്രവര്‍ത്തി നീങ്ങുകയുമായിരുന്നു. ഇപ്പോള്‍ നാല് ദിവസം മുമ്പാണ് പണി ഭാഗികമായെങ്കിലും പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്. റോഡിന്റെ നിര്‍മാണ ആരംഭ ഘട്ടത്തില്‍ തന്നെ നിര്‍മാണത്തിലെ അശാസ്ത്രീയത വളരെ വ്യക്തമായി തന്നെ കാണാമായിരുന്നു.
റോഡിന്റെ ഇരുവശവും ചെറിയ ഒരു മഴ ചാറ്റിയാല്‍ നിറയെ വെള്ളം കെട്ടി നില്‍ക്കുന്ന നെല്‍വയലാണ്. ഇത് മനസിലാക്കി വേണമായിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടിരുന്നത്. തകര്‍ന്ന ഭിത്തിയുടെ എതിര്‍വശം സംരക്ഷണ ഭിത്തി നിര്‍മ്മിക്കാതെ ഏത് സമയവും അപകടം സംഭിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോഴും റോഡ് ഉള്ളത്.
സാധാരണ പൊതു ജനങ്ങള്‍ക്ക് പോലും മനസിലായിരുന്ന ഈ അശാസ്ത്രീയത ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും മനസിലാക്കാന്‍ കഴിയാതെ പോയതും നടപടി സ്വീകരിക്കാന്‍ തയ്യാറാവത്തതും
ബന്ധപ്പെട്ട ഉദ്ദോഗസ്ഥന്മാരുടെയും, മറ്റും അനാസ്ഥയും, ഉത്തരവാദിത്വമില്ലായി മയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും, മികച്ച കെട്ടുറപ്പോടെ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി അടിയന്തിരമായും സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.