ഉദുമ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ സീറ്റ് ക്ഷാമം രൂക്ഷമായി നേരിടുന്ന കാസര്‍ഗോഡ് പോലെയുള്ള ജില്ലകളോടുള്ള അവഗണന മാറ്റണമെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ച് എം.എസ്.എഫ് ഉദുമ മണ്ഡലം കമ്മിറ്റി എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് നിവേദനം നല്‍കി. മേല്‍ വിഷയത്തില്‍ നടപടികള്‍ ഉണ്ടാവാന്‍ പരിശ്രമിക്കാമെന്ന് എം.എല്‍.എ ഉറപ്പു നല്‍കി. ട്രഷറര്‍ നാസിര്‍ അബ്ദുല്ല, വൈസ് പ്രസിഡന്റ് മുനവ്വര്‍ പാറപ്പള്ളി, ജോയിന്റ് സെക്രട്ടറി ഫവാസ് പള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.