ചിത്താരി : ഹിമായത്തുല്‍ ഇസ്ലാം എ യു പി സ്‌കൂളില്‍ വായനയുടെ ഉത്സവം അതി ഗംഭീരമായി നടത്തുകയുണ്ടായി. പ്രശസ്ത വിദ്യാഭ്യാസ ഗവേഷകനും എഴുത്തുകാരനും കാസറഗോഡ് ഡയറ്റ് ലക്ചററും ആയ ഡോ. വിനോദ് കുമാര്‍ പെരുമ്പള വായനോത്സവം ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ പവിത്രന്‍ മാസ്റ്റര്‍ സ്വാഗതം പറയുകയും പി ടി എ വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തു.സ്‌കൂള്‍ മാനേജര്‍ മൊയ്ദീന്‍ കുഞ്ഞി അവറുകളുടെ സാന്നിധ്യത്തില്‍ ഡോ. വിനോദ് കുമാര്‍ പെരുമ്പള രചിച്ച പല നടക്കാത്ത പെരുവഴികള്‍ എന്ന പുസ്തകം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പരിപാടിയില്‍ അറുവാ ടീച്ചര്‍, റൗഫ് മാഷ് ആശംസയും ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് ആയി ഒരുക്കിയ പുസ്തക പരിചയവും പി എന്‍ പണിക്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ ഫോട്ടോ പ്രദര്‍ശനവും എക്‌സിബിഷനും പ്രൗഡ്ഡ ഗംഭീരമായി നടത്തുകയുണ്ടായി