CLOSE

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എലിപ്പനി ബോധവത്ക്കരണം സംഘടിപ്പിച്ചു

Share

ആരോഗ്യ ജാഗ്രത – 2022 ന്റെ ഭാഗമായി പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ക്ക് എലിപ്പനിയെ സംബദ്ധിച്ചും അടിയന്തിര സാഹചര്യങ്ങളില്‍ ചെയ്യണ്ട പ്രഥമ ശുശ്രൂഷകളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആല്‍വ പരിപാടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്ധ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം എച്ച് അബ്ദുള്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്റഫ്,സ്റ്റാഫ് നഴ്സ് ജെ അരുണ എന്നിവര്‍ ക്ലാസ്സെടുത്തു.വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പാലാക്ഷ റായ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം അനിത , സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഹേമാവതി എന്നിവര്‍ പ്രസംഗിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ ബി കുര്യന്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ എം മോഹനന്‍ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയുടെ മുഴുവന്‍സൈറ്റ് സൂപ്പര്‍വൈസര്‍മാരും ക്ലാസ്സില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.