CLOSE

സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര യോഗാദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു

Share

കോട്ടപ്പാറ : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര യോഗാദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. സദ്ഗുരു ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങില്‍ ഡോ. രാജേഷ് കരിപ്പത്ത് ദിനാചാരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നിത്യജീവിതത്തില്‍ യോഗയിലൂടെ മാനവരാശിക്ക് കൈവരിക്കാവുന്ന മാനസികോല്ലാസത്തെകുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ഉദ്ഘാടകന്‍ ഓര്‍മ്മപ്പെടുത്തി. പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. യോഗധ്യാപിക ദീവ, പ്രഥം കാമത്ത്, ഗൗരി വിധുബാല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ യോഗഭ്യാസ പ്രദര്‍ശനം ഏറെ ആകര്‍ഷകമായി.

Leave a Reply

Your email address will not be published.