ഉദുമ : ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ ക്ലബ്ബ്കളുടെ പ്രവര്‍ത്തനത്തിനും വായനപക്ഷാചരണത്തിനും തുടക്കം കുറിച്ചു. നാടകകലാകാരനും അധ്യാപകനുമായ രവീന്ദ്രന് തിടില്‍ ഉദ്ഘാടനം ചെയ്തു . പ്രഥമാധ്യാപകന് ടി. വി.മധുസൂദനന് അധ്യക്ഷനായി. അധ്യാപകരായ ബി. റീനാമോള്‍, കെ. കെ. കുഞ്ഞിരാമന്, പി. തങ്കമണി, സിനിമോള്‍ എന്നിവര്‍ സംസാരിച്ചു. വിരമിച്ച സുജാത സ്കൂളിലേക്ക് സംഭാവന നല്കിയ പഠനസാമഗ്രികള്‍ ഈ ചടങ്ങില്‍ കൈമാറി . പൂതപ്പാട്ടിനെ ആസ്പദമാക്കി കുട്ടികളുടെ നൃത്താവിഷ്ക്കാരവും ഉണ്ടായി.