CLOSE

മുട്ടിച്ചരലിലെ ഫാസില ഇനി ഡോ: ഫാസില എം ബി ബി എസ്

Share

രാജപുരം:കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മുട്ടിച്ചരലില്‍ താമസിക്കുന്ന ഫാസില മംഗലാപുരം യെനപ്പൊയ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്സ് പഠനം പൂര്‍ത്തീകരിച്ച് ഡോ. ഫാസില സലീം ങആആട ആയി നാട്ടിലെത്തി. എന്‍ജി ഒ യൂണിയന്‍ നേതാവും കാസര്‍കോട് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സലീമിന്റെയും ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഫാത്തി ബിയുടെയും മകളായ ഫാസില എസ് എസ് എല്‍ സി ക്ക് ഫുള്‍ എ പ്ലസും, +2 ന് മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ് വിജയിച്ചത്.പ്രമുഖ സാഹിത്യകാരികൂടിയായ ഫാസില സ്‌കൂള്‍, കലോല്‍സവങ്ങളില്‍ സംസ്ഥാന തലത്തില്‍ കഥയ്ക്കും കവിതയ്ക്കും എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നിരവധി തവണ നേടിയിരുന്നു. കാക്കനാടന്‍ പ്രതിഭ പുരസ്‌കാരം ,വയലാര്‍ യുവകവി പുരസ്‌കാരം, കുമാരനാശാന്റെ പേരിലുള്ള യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരം തുടങ്ങി നിരവധി സംസ്ഥാന പ്രാദേശിക പുരസ്‌കാരങ്ങള്‍ നേടിയ വിദ്യാര്‍ത്ഥിയാണ് ഡോ: ഫാസില സലീം.

കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ ഫാസിലയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരവും അഭിനന്ദനങ്ങളും അറിയിച്ചു.സി പി എം ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി. ബാബുരാജ്, രതീഷ് മണ്ടേങ്ങാനം, നന്ദന്‍ മുട്ടിച്ചരല്‍ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published.