CLOSE

ഉസ്താദിനോടൊപ്പം മിടുക്കികള്‍ക്കും അനുമോദനങ്ങള്‍ നല്‍കി പാലക്കുന്ന് അംബിക ലൈബ്രറി

Share

പാലക്കുന്ന് : സര്‍ക്കാരിന്റെ സാമൂഹിക നീതിവകുപ്പിന്റെ 2021 ലെ വായോസേവ പുരസ്‌കാരം നേടിയ ഡോ. ഉസ്താദ് ഹസ്സന്‍ ഭായിയെ പാലക്കുന്ന് അംബിക വായനശാല- ഗ്രന്ഥാലയം ആദരിച്ചു. സംസ്ഥാനതല സുഗമ ഹിന്ദി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആര്യനന്ദയെയും പ്രകൃതി ജില്ലതല ചിത്രരചന മത്സരത്തില്‍ വിജയി എസ്. ശ്രദ്ധയെയും ഇതേ വേദിയില്‍ അനുമോദിച്ചു.

വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ യോഗം പി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പള്ളം നാരായണന്‍ അധ്യക്ഷനായി. ജയദേവന്‍ നീലേശ്വരം, രവീന്ദ്രന്‍ കൊക്കാല്‍, കെ.വി.ശാരദ, പാലക്കുന്നില്‍ കുട്ടി, പി.പി.മോഹനന്‍, ശ്രീധരന്‍ പള്ളം, സി. ലീലാവതി എന്നിവര്‍ പ്രസംഗിച്ചു. ഉസ്താദ് ഹസ്സന്‍ ഭായി ഉപകരണ സംഗീത കച്ചേരിയും നടത്തി.

Leave a Reply

Your email address will not be published.