ചായ്യോത്ത്: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എസ് പി സി ചായ്യോത്ത് യൂണിറ്റ് ലഹരി വിരുദ്ധ റാലിയും ലഹരിക്കെതിരെ ഒപ്പ് ശേഖരണവും നടത്തി.
പ്രധാന അധ്യാപകന്‍ അജയകുമാര്‍ എന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കി. നീലേശ്വരം ജനമൈത്രി ബീറ്റ് ഓഫീസര്‍ എം ഷൈലജ കുട്ടികളുമായി സംവദിച്ചു. എസ് സി പി ഒ ഷിജി ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പി ടി എ വൈസ് പ്രസിഡന്റ് ബിജു, അധ്യാപകരായ സുനില്‍കുമാര്‍,ശ്രീനിവാസന്‍, റെനീഷ, ടിന്‍സി, എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ചായ്യോത്ത് ബസ് സ്റ്റോപ്പില്‍ വെച്ചു ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി.