CLOSE

ഡോക്ടേഴ്‌സ് ഡേ ആഘോഷമാക്കി
നീലേശ്വരം താലൂക്കാശുപത്രി ജീവനക്കാര്‍

Share

നീലേശ്വരം: ഇത്തവണത്തെ ഡോക്ടേഴ്‌സ് ഡേ നീലേശ്വരം താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അവിസ്മരണീയ അനുഭവമായി.
പായസവിതരണം, പൊന്നാടയണിക്കല്‍, എന്നിവ കൂടാതെ കൂറ്റന്‍ കേക്കും മുറിച്ച് വിതരണം ചെയ്താണ് ജീവനക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആദരവ് പ്രകടിപ്പിച്ചത്.

ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദരിക്കല്‍ ചടങ്ങില്‍, ഡോ.ജമാല്‍ അഹമ്മദ്,ഡോ. അമ്പിളി രാമചന്ദ്രന്‍, ഡോ.നജൂദ, ഡോ.ഗോപിക, ഡോ. ഹിരണ്‍, ഡോ.അമല്‍ എന്നിവര്‍ ആദരം ഏറ്റുവാങ്ങി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കുഞ്ഞികൃഷ്ണന്‍, സീനിയര്‍ നേഴ്‌സിങ്ങ് ഓഫീസര്‍മാരായ ശ്രീലത, റോസിലിന്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ നേഴ്‌സിങ്ങ് ഓഫീസര്‍ ജലജ ,പാലിയേറ്റീവ് നേഴ്‌സ്മിനി, എന്നിവര്‍ സംസാരിച്ചു.
ജൂനി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാഗേഷ് തീര്‍ത്ഥംകര, സ്വാഗതവും, നേഴ്‌സിങ്ങ് ഓഫീസറും സ്റ്റാഫ് സെക്രട്ടറിയുമായ ഷൈമ നന്ദിയും പറഞ്ഞു. ജീവനക്കാരുടെ കലാപരികളും തുടര്‍ന്ന് അരങ്ങേറി.

Leave a Reply

Your email address will not be published.