CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാല കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

Share

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം ‘കങ്കാമ’ ക്ക് തുടക്കം. താള മേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കലാമേളക്ക് ആരംഭമായത്. പയസ്വിനി ഓഡിറ്റോറിയത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. ക്വീര്‍ ആക്ടിവിസ്റ്റ് ഇഷ കിഷോര്‍ മുഖ്യാതിഥിയായി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ.കെ അരുണ്‍ കുമാര്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. അശ്വതി ആര്‍ നായര്‍, സ്റ്റുഡന്റ്സ് കൗണ്‍സില്‍ പ്രസിഡണ്ട് കൃഷ്ണ പ്രഭാത്, സെക്രട്ടറി അഖില്‍ കെ.സി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ട്രാന്‍സ്ജെന്റര്‍ പോളിസി വൈസ് ചാന്‍സലര്‍ക്ക് കൈമാറി. മൂന്ന് ദിവസത്തെ കലോത്സവം ഞായറാഴ്ചയാണ് സമാപിക്കുക.

Leave a Reply

Your email address will not be published.