സംസ്ഥാനത്തെ പതിനയ്യായിരത്തില്‍പ്പരം സ്‌കൂളുകളെ കോര്‍ത്തിണക്കി കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്‌കൂള്‍വിക്കി പോര്‍ട്ടലില്‍ മികച്ചവയ്ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങ് നിയസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം ഗവ. എച്ച്. എസ്. തച്ചങ്ങാട്, ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്, ഡോ. അംബേഡ്കര്‍ ജി.എച്ച്. എസ്.എസ്.കോടോത്ത് എന്നീ വിദ്യാലയങ്ങള്‍ നേടി. ഇവര്‍ക്ക് ശില്പവും പ്രശംസാപത്രവും നല്‍കി. കൂടാതെ 25,000/, 15,000/, 10,000/ രൂപ വീതം കാഷ് അവാര്‍ഡും ലഭിക്കും. ഇന്‍ഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നിശ്ചയിച്ചത്.