മഞ്ചേശ്വരം റവന്യൂ ബ്ലോക്കും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തുന്ന ഹെല്‍ത്ത് മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിവിധങ്ങളായ പ്രചരണ മത്സരങ്ങള്‍ ആവേശമായി. ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലെവിനോ മെന്ദാരിയോ അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്.രാജേഷ്, ബ്ലോക്ക് വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍.അബ്ദുല്‍ ഹമീദ്, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.എ ഇര്‍ഫാന എന്നിവര്‍ സംസാരിച്ചു. ഇന്‍ഡോര്‍ ബാഡ്മിന്റന്‍ മത്സരത്തില്‍ ബാഡ്മിന്റന്‍ ഡബിള്‍ പുരുഷ വിഭാഗം മത്സരത്തില്‍ മംഗല്പാടി താലൂക് ഹോസ്പിറ്റലിലെ ഡോക്ടര്‍ വി.വി നവീഷ്, എം.വി രാജീവ് സഖ്യം ഒന്നാം സ്ഥാനം നേടി. അബ്ദുല്‍ ഹമീദ്, വിനോദ് സഖ്യം രണ്ടാം സ്ഥാനവും നിധീഷ്, അറഫാത് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ നടന്ന രക്തദാന ക്യാമ്പ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷംസീന ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു. മംഗല്പാടി താലൂക്ക് ആശുപത്രി, മഞ്ചേശ്വരം സി.എച്ച്.സി എന്നിവിടങ്ങളിലെ ജീവനക്കാര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്കി.
ഉപ്പള ക്യാപ്റ്റന്‍ മോക്ക് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ സൗഹൃദ മത്സരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ് പി കെ ഉദ്ഘാടനം ചെയ്തുചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷംസീന അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര് രാജേഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇര്‍ഫാന ഇക്ബാല്‍, ടി എം ശരീഫ്, ഇബ്രാഹിം പെരിങ്ങടി , ബിജു കുമാര്‍ റൈ, മുസ്താഖ് മെക്സിക്കോ, എം സുരേന്ദ്രന്, പി ഭാസ്കരന്, ഹക്കീം കമ്പാര്‍, അനുരാഗ്, ധനേഷ്, ലീന സന്തോഷ് കുമ്പള, അഖില്‍ കെ, ജ്യോതി രാജ്, സംബന്ധിച്ചു. വനിതാ പെനാല്‍റ്റി ഷൂട്ട് ഔട്ട് മംഗല്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍,ആരോഗ്യവകുപ്പ് പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ മത്സരത്തില്‍ പങ്കാളികളായി.