CLOSE

കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപതെഞ്ഞെടുപ്പ് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് രൂപീകരണ കണ്‍വെന്‍ഷന്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു

Share

രാജപുരം: ജൂലൈ 21 നടക്കുന്ന കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപതെഞ്ഞെടുപ്പിന്റെ വിജയത്തിനായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടം ചെയ്തു. ബി രക്നാകരന്‍ നമ്പ്യാര്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണന്‍, ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, പി.ജെ സണ്ണി, ടോമി വാഴപ്പള്ളി, മിനിഫിലിപ്പ്, ജോസ് പുതുശ്ശോരിക്കാലയില്‍, സ്ഥാനാര്‍ഥി സണ്ണി അബ്രാഹം എന്നിവര്‍ സംസാരിച്ചു. പി കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ടോമി വാഴപ്പള്ളി (ചെയര്‍മാന്‍) ബി രക്നാകരന്‍ നമ്പ്യാര്‍, എച്ച് ലക്ഷ്മണഭട്ട്, എ.യു മത്തായി, മിനിഫിലിപ്പ് (വൈസ് ചെയര്‍മാന്‍) പി കെ രാമചന്ദ്രന്‍ (കണ്‍വീനര്‍) ഷാലുമാത്യു, ജോഷി ജോര്‍ജ്ജ്, എ കെ രാജേന്ദ്രന്‍, കെ ബി രാഘവന്‍ (ജോയിന്റ് കണ്‍വീനര്‍) എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.