പാലക്കുന്ന് : ലോകത്തിലെ പ്രശസ്ത ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി. യുടെ മുംബൈ ഓഫീസില്‍ നിന്ന് കപ്പലോട്ടക്കാരെ റിക്രുട്ട് ചെയ്യാന്‍ പ്രതിനിധികള്‍ പാലക്കുന്നില്‍ വരുന്നു. അവരുടെ കപ്പലുകളിലേക്ക് റേറ്റിംഗ് വിഭാഗത്തില്‍ പാലക്കുന്നിലെ ഹോട്ടല്‍ ബേക്കല്‍ പാലസില്‍ ജൂലൈ 6ന് രാവിലെ 9 മുതല്‍ 4 വരെയാണ് റിക്രൂട്ട് ചെയ്യുക . ബോസന്‍ / എന്ജിന് ഫിറ്റര്‍ /ചീഫ് കുക്ക് /എബിള്‍ സീമന്‍ /വെല്‍ഡര്‍/ മോട്ടോര്മാന് /ജി.എസ്സ് /വൈപ്പര്‍ എന്നീ റാങ്കില്‍ മിനിമം 6 മുതല്‍ 12 മാസം വരെ ജോലി ചെയ്തു പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.