ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പതിനാലാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു.
യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടത്തിയ പരിപാടി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ രഘുനാഥ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വേലാഴിയില് ഒരേക്കറോളം വരുന്ന പാടത്ത് ഞാറുകള്‍ നട്ടു. 100 പേര് പരിപാടിയുടെ ഭാഗമായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്തകുമാരി, സി ഡി എസ് ചെയര്‍പേഴ്സണ്‍ എം ഗുലാബി എന്നിവര്‍ സംസാരിച്ചു. എ ഡി എസ് സെക്രട്ടറി ബി ലളിത സ്വാഗതവും സി ഡി എസ് മെമ്പര്‍ കെ സാവിത്രി നന്ദിയും പറഞ്ഞു.