CLOSE

അന്തര്‍ദേശീയ സഹകരണ ദിനം ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നടന്നു

Share

അന്തര്‍ദേശീയ സഹകരണ ദിനം ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സി.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ സാബു ഏബ്രഹാം, കാസര്‍കോട് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എ.രമ, അസിസ്റ്റന്റ് റജിസ്ട്രാര്‍ (പ്ലാനിങ്) വി.ചന്ദ്രന്‍, കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വിശ്വനാഥന്‍, നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍, പടന്ന സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ.പി.അഹമ്മദ് കുഞ്ഞി, പൂതങ്ങാനം സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബാബു, കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബങ്കളം കുഞ്ഞികൃഷ്ണന്‍, കെസി ഇഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.വിനയകുമാര്‍, കെസിഇയു ജില്ലാ പ്രസിഡന്റ് കെ.വി.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ (ജനറല്‍) കെ.ലസിത സ്വാഗതവും ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) കെ.രാജഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം എന്ന വിഷയത്തില്‍ സെമിനാറും നടന്നു. കേരള ദിനേശ് ചെയര്‍മാന്‍ എം.കെ.ദിനേശ് ബാബു അവതരണം നടത്തി.
മികച്ച സഹകരണ സംഘങ്ങള്‍

1.പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക്
2.പനത്തടി സര്‍വീസ് സഹകരണ ബാങ്ക്
എംപ്ലോയീസ് സഹകരണ സംഘം
1.കാസര്‍കോട് പബ്ലിക് സര്‍വന്റ്സ് സഹകരണ സംഘം
2.ഹൊസ്ദുര്‍ഗ് താലൂക്ക് പബ്ലിക് സര്‍വന്റ്സ് സഹകരണ സംഘം
വനിതാ സഹകരണ സംഘം
1.ഉദുമ വനിത സഹകരണ സംഘം
2.മടിക്കൈ പഞ്ചായത്ത് വനിതാ സഹകരണ സംഘം
ആശുപത്രി സഹകരണ സംഘം
1.കാസര്‍കോട് ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റി
പലവക സഹകരണ സംഘം
1.പിലിക്കോട് അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം
2.മുളിയാര്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം

Leave a Reply

Your email address will not be published.