CLOSE

മുളിയാര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

Share

മുളിയാര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ കോണ്‍ക്രീറ്റ് ചെയ്ത മഞ്ചക്കല്‍ മൊട്ട കുളത്തിങ്കാല്‍ റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിര്‍വഹിച്ചു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 15ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിച്ചത്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. കെ നാരായണന്‍, വാര്‍ഡ് മെമ്പര്‍ സി. നാരായണിക്കുട്ടി, ജോയിന്റ് ബിഡിഒ ഷാജി, എംജിഎന്‍ആര്‍ഇ. ജിഎസ് ബ്ലോക്ക് എഇ പ്രദീപ് കുമാര്‍, മുളിയാര്‍ പഞ്ചായത്ത് എഇ എം എന്‍ ഷിജിത്, സന്ദീപ്, കലാം പള്ളിക്കാല്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ വി. സത്യവതി സ്വാഗതവും റോഡ് ഗുണഭോക്താവ് കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.