രാജപുരം: ബളാല്‍ കര്‍ഷകര്‍ക്ക് കൗതുകവും ആവേശവും സമ്മാനിച്ച് കര്‍ഷക സഭയ്ക്കും ഞാറ്റുവേല ചന്തയ്ക്കും തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി നാടന്‍ വിത്തിനങ്ങള്‍ മുതിര്‍ന്ന കര്‍ഷകനായ കുഞ്ഞമ്പുനായര്‍ക്കു നല്‍കികൊണ്ട് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിത്തുകള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, ഫലവൃക്ഷ തൈകള്‍ എന്നിവയുള്‍പ്പെടെയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ പരസ്പരം കൈമാറി. അതോടൊപ്പം കര്‍ഷകര്‍ തങ്ങളുടെ കൃഷി അനുഭവങ്ങള്‍ പങ്ക് വയ്ക്കുകയും കൃഷിയില്‍ നേരിടുന്ന വെല്ലുവിളികള്‍ അവതരിപ്പിക്കുകയും ചെയ്തു. നിറഞ്ഞ സംതൃപ്തിയോടെയാണ് നടീല്‍ വസ്തുക്കളുമായി കര്‍ഷകര്‍ മടങ്ങിയത്. ഇതൊരു പുതിയ അനുഭവമായെന്നു യോഗത്തിന് അധ്യക്ഷത വഹിച്ച വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് എന്‍.ജെ മാത്യു അഭിപ്രായപെട്ടു. വിള ഇന്‍ഷുറന്‍സ് വാരാചരണത്തിനും ഇതോടൊപ്പം തുടക്കമായി. വാര്‍ഡ് മെമ്പര്‍മാരായ അബ്ദുല്‍ ഖാദര്‍, പി.പദ്മവതി, ജോസഫ് വര്‍ക്കി,സന്ധ്യ ശിവന്, മോന്‍സി ജോയ്, കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ എം.പി ജോസഫ്, ഷാജന് പൈങ്ങോട്ട്,കെ. മാധവന് നായര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ്.രമേശ് കുമാര്‍, കൃഷി അസിസ്റ്റന്റുമാരായ ബൈജു എം.വി, ശ്രീഹരി വി. എന്നിവര്‍ പ്രസംഗിച്ചു.