മാവുങ്കാല്‍: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മാവുങ്കാല്‍ ടൗണ്‍ വെള്ളക്കെട്ടില്‍ മുങ്ങി. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വെളളം ഒഴുകി പോകുന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചതാണ് വെള്ളം കെട്ടി നില്‍ക്കാന്‍ പ്രധാന കാരണം. ഇവിടെയുള്ള പോലീസ് ഹെഡ് പോസ്റ്റ് ഇതുകാരണം തുറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ കട വരാന്തയില്‍ അഭയം പ്രാപിക്കുകയാണ്. വെള്ളക്കെട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓഫായി പോകുന്നതും പതിവാണ്.