CLOSE

അഗ്നിപദ് എതിര്‍ക്കുന്നതിന് കാരണം അന്തമായ മോദി വിരോധം: കെ.ശ്രീകാന്ത്

Share

പാലക്കുന്ന്: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്നിപദിനെ കോണ്‍ഗ്രസും സിപിഎമ്മും എതിര്‍ക്കുന്നത് അന്തമായ മോദി വിരോധം കാരണമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത് പറഞ്ഞു. ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ഓഫീസില്‍ യുവമോര്‍ച്ചയുടേയും ബിജെപിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച അഗ്നിപദ് ഹെല്‍പ് ഡസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിരവധി യുവതി യുവാക്കള്‍ ജോലിക്ക് വേണ്ടി എംപ്ലോയിമെന്റ് എക്സ്ഞ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നും നല്‍കുന്ന ലിസ്റ്റ് പ്രകാരം താല്‍കാലിക നിയമനമെന്ന പേരില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റുകയാണ് ചെയ്യുന്നത്.

ഒരു നിയമനവും കേരളത്തില്‍ നടക്കാത്തു കൊണ്ടാണ് അഗ്നിപഥിനെ സിപിഎം എതിര്‍ക്കുന്നത്. രാഷ്ട്രീയ വിരോധത്താല്‍ ഇരുമുന്നണികളും പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍പ്പുകള്‍ അവഗണിച്ച് യുവജനങ്ങള്‍ അഗ്നിപഥിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദുമ പഞ്ചായത്ത് ജന.സെക്രട്ടറി മധുസൂതനന്‍ അടുക്കത്ത്ബയല്‍ അദ്ധ്യക്ഷനായി. ജില്ലാ സെല്‍ കോഡിനേറ്റര്‍ എന്‍.ബാബുരാജ്, കമ്മറ്റി അംഗം വൈ.കൃഷ്ണദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി, സെക്രട്ടറി ശ്യാമപ്രസാദ്, രാജേഷ് കൈന്താര്‍, ഉദുമ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി മോള്‍, വിനയന്‍ കോട്ടിക്കുളം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വിനില്‍ സ്വാഗതവും ടി.നിതേഷ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.