CLOSE

കോണ്‍ഗ്രസ് സേവാദള്‍ ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

Share

ഉദുമ: കോണ്‍ഗ്രസ് സേവാദള്‍ ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്ലസ് ടു, എസ് എസ് എല്‍ സി, ഡിഗ്രി, എല്‍ എസ് എസ് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരിക്ക് സ്വീകരണവും സംഘടിപ്പിച്ചു. പ്രതിഭാ സംഗമം എന്ന പേരില്‍ ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡണ്ട് ബി ബാലകൃഷ്ന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി, ഡിസിസി ജനറല്‍ സെക്രട്ടറി വി. ആര്‍ വിദ്യാസാഗര്‍, കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ പ്രസിഡന്റ് ഷിബു കടവംങ്കാനം, സേവാദള്‍ ഉദുമ മണ്ഡലം പ്രസിഡണ്ട് രൂപേഷ് പള്ളം, ഐ.എന്‍.ടി.യു.സി ഉദുമ ബ്ലോക്ക് പ്രസിഡന്റ് പി.വി ഉദയകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ വാസു മാങ്ങാട്, ഭക്തവത്സലന്‍ ഞെക്ലി, ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രനാവാതുക്കല്‍, ശ്രീധരന്‍ വയലില്‍, പ്രഭാകരന്‍ തെക്കേകര, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജ പുരുഷോത്തമന്‍, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വി അമ്പാടി, സേവാദള്‍ ജില്ലാ സെക്രട്ടറിമാരായ ഉദ്ദേഷ് കുമാര്‍, പവിത്രന്‍ മേല്‍ബാര, കമലാക്ഷന്‍ നാലാംവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.