CLOSE

മഞ്ചേശ്വരം ബ്ലോക്ക് ആരോഗ്യമേള എ.കെ.എം അഷറഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

Share

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ആരോഗ്യ, ആരോഗ്യ അനുബന്ധ സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉപ്പള എ ജെ ഐ സ്‌കൂളില്‍ മഞ്ചേശ്വരം ബ്ലോക്ക് ആരോഗ്യമേള നടത്തി. മഞ്ചേശ്വരം എം എല്‍ എ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയം ഭരണ വകുപ്പ്, ആയുര്‍വേദ ഹോമിയോ വകുപ്പ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍, അംഗനവാടി വര്‍ക്കര്‍, കുടുംബ ശ്രീ വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് ഉപ്പള ടൗണ്‍ മുതല്‍ നയാ ബസാര്‍ വരെ വിളംബര റാലി നടത്തി. ഭിന്ന ശേഷിക്കാര്‍ക്ക് യൂണിക് ഡിസബിലിറ്റി ഐഡന്റി കാര്‍ഡ് അദാലത് നിരവധി ഭിന്ന ശേഷിക്കാര്‍ പ്രയോജനപ്പെടുത്തി.

യോഗ പരിശീലനം, ജീവിതശൈലി നിര്‍ണയ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, മോഡേണ്‍ മെഡിസിന്‍ ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും സെമിനാറും മരുന്ന് വിതരണവും സംഘടിപ്പിച്ചു. കേരള ഫെയര്‍ റെസ്‌ക്യൂ നല്‍കുന്ന സേവനങ്ങളെ ഫെയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിശദീകരിച്ചു.

കുടുംബശ്രീ പാലിയേറ്റിവ് ഉത്പന്ന വിപണന സ്റ്റാളുകള്‍, ചക്ക കൊണ്ടുള്ള വിവിധ ഭക്ഷണ ഉത്പന്നങ്ങള്‍ മേളയ്ക്ക് രുചിയേറി. സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫുട്‌ബോള്‍,ഷട്ടില്‍ മത്സരങ്ങള്‍, ക്വിസ്, നാടകം, ഒപ്പന, തിരുവാതിര തുടങ്ങിയ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ മോഹനന്‍ പദ്ധതികളെ പറ്റി വിശദീകരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജി ലാവിനോ മുന്തെരോ, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്‍ ഷെട്ടി, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് കെ ജയന്തി, ജില്ല പഞ്ചായത്ത് മെമ്പര്‍ കമലക്ഷി, ബ്ലോക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസീന, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സരോജ ആര്‍ ബല്ലാള്‍, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ്, മംഗല്‍പാടി പഞ്ചായത്ത് ആരോഗ്യ കമ്മിറ്റി ചെയര്‍മാന്‍ കെ ഇര്‍ഫാന , ഗ്രാമ പഞ്ചായത്തംഗം ബാബു ബന്ദിയോട്, സീമ കുഞ്ചാല്‍ ,ഡോ ശിവാനി, അബ്ദുല്‍ ലത്തീഫ് മഠത്തില്‍, രാജേഷ് ആര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പി കെ സ്വാഗതവും
ഡോ രശ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.