CLOSE

ആറാട്ടുകടവ് അഭിമന്യു വായനശാലയുടെ നേതൃത്വത്തില്‍ മിടുക്കികള്‍ക്ക് അനുമോദനവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു

Share

പാലക്കുന്ന് : ആറാട്ടുകടവ് അഭിമന്യു വായനശാല- ഗ്രന്ഥാലയം എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും പ്ലസ് 2 പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ച അഭിന ശശീന്ദ്രനെയും അനുമോദിച്ചു. തുടര്‍ന്ന് യു.പി, എല്‍.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നോത്തരി മത്സരവും ഉണ്ടായിരുന്നു. പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ടി. ശ്രീധരന്‍ അധ്യക്ഷനായി. ടി.കെ ശശി, ശശിധരന്‍ കട്ടയില്‍, സി.കെ അശോകന്‍, കെ. കമലക്ഷന്‍, ടി.വി. നാരായണന്‍,മുരളി പണിക്കര്‍, വിനോദ് മേല്‍പ്പുറം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.