കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലെ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കേസ് വര്‍ക്കര്‍ (2 ഒഴിവ്) യോഗ്യത – അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. സോഷ്യല്‍ വര്‍ക്ക് / ക്ലീനിക്കല്‍ സൈക്കോളജിയിലുളള മാസ്റ്റര്‍ ബിരുദം, സംസ്ഥാന / ജില്ലാതലത്തിലുളള മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം / ക്ലീനിക്കുകളില്‍ കൗണ്‍സിലര്‍ തസ്തികയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം, പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (1 ഒഴിവ്) യോഗ്യത – അപേക്ഷകര്‍ സ്ത്രീകളായിരിക്കണം, എഴുത്തും വായനയും അറിയണം, 3 വര്‍ഷം പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയില്‍ ജോലി ചെയ്തു പരിചയമുളളവരായിരിക്കണം (മുന്‍പരിചയം തെളിയിക്കുന്നതിനുളള സാക്ഷ്യപത്രം ഹാജരാക്കണം).
സെക്യൂരിറ്റി സ്റ്റാഫ് (2 ഒഴിവ്) യോഗ്യത – അപേക്ഷകര്‍ പൂര്‍ണ ആരോഗ്യമുളള സ്ത്രീകളായിരിക്കണം, എഴുത്തും വായനയും അറിയുന്നവരായിരിക്കണം, 3 വര്‍ഷം സെക്യൂരിറ്റി തസ്തികയില്‍ ജോലി ചെയ്തു പരിചയമുളളവരായിരിക്കണം (മുന്‍പരിചയം തെളിയിക്കുന്നതിനുളള സാക്ഷ്യപത്രം ഹാജരാക്കണം). അപേക്ഷകര്‍ 25-40 വയസ്സ് പ്രായപരിധിയിലുളള സ്ത്രീകളായിരിക്കണം. താല്‍പ്പര്യമുളളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസില്‍ ജൂലായ് 20ന് വൈകീട്ട് 5നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04994 256266, 9446270127.