CLOSE

കാസര്‍കോട് ബ്ലോക്കില്‍ 94.2 ശതമാനം ഭൂഗര്‍ഭജലവും ചൂഷണം ചെയ്തുകഴിഞ്ഞു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍

Share

ഭൂജല സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു

രാജ്യംസ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള , കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ്, (കേരള മേഖല, ) നേതൃത്വത്തില്‍ അക്വിഫര്‍ മാപ്പിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്ലാന്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വരും തലമുറകള്‍ക്ക് വേണ്ടി ബാങ്ക് ബാലന്‍സുകള്‍ അല്ല പകരം ജലമാണ് കരുതിവയ്ക്കേണ്ടതെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്കില്‍ 94.2 ശതമാനം ഭൂഗര്‍ഭജലവും ചൂഷണം ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ മഴവെള്ളം കൂടുതലായി ശേഖരിച്ച് ഭൂഗര്‍ഭ ജലചൂഷണം തടയേണ്ടതിന്റെ അനിവാര്യതയും ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം സി.ജി.ഡബ്ലിയു.ബി റീജിയണല്‍ ഡയറക്ടര്‍ ടി എസ് അനിത ശ്യാം അധ്യക്ഷത വഹിച്ചു. ഭൂഗര്‍ഭജലം അപകടകരമാം വിധത്തില്‍ താഴ്ന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയില്‍ ജലസംരക്ഷണത്തെ കുറിച്ച് ചെറു അവബോധം സൃഷ്ടിക്കുക എന്നതാണ് സെമിനാര്‍ ലക്ഷ്യമിടുന്നത്. മഴവെള്ളം കൂടുതലായി ലഭിക്കുന്നുണ്ടെങ്കിലും ഭൂജലസരങ്ങളില്‍ ജലം ആകീര്‍ണ്ണം ചെയ്തു വെക്കാനുള്ള ശേഷി കുറവാണ്. അതിനാല്‍ മഴവെള്ളം നമ്മളോരോരുത്തരും ശേഖരിച്ച് വരുംകാല കുടിവെള്ളക്ഷാമം അകറ്റണം.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എസ്.എന്‍ സരിത, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ (ഐസി) ഒ രതീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്,കാസര്‍കോട് ജില്ലയുടെ ഭൂഗര്‍ഭജല സാഹചര്യത്തെക്കുറിച്ചുള്ള സാങ്കേതിക സെക്ഷന്‍ സിജിഡബ്ല്യുബിയിലെ ശാസ്ത്രജ്ഞമാരായ എസ് സിങ്കതുരൈ, ഡോക്ടര്‍ എന്‍ അനീഷ് കുമാര്‍ എന്നിവര്‍ കൈകാര്യം ചെയ്തു. തുടര്‍ന്ന് റിട്ടയേര്‍ഡ് ശാസ്ത്രജ്ഞന്‍ കെ ബാലകൃഷ്ണന്‍, തിരുവനന്തപുരം സിജിഡബ്ല്യുബി റീജിണല്‍ ഡയറക്ടര്‍
ടി സ് അനിത ശ്യാം എന്നിവര്‍ പൊതുജനങ്ങളുമായി സംവദിച്ചു. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *