ചട്ടഞ്ചാല്‍: കുടുംബശ്രീ മിഷന് കാസര്‍ഗോഡ് ഹിര ചാരിറ്റബിള്‍ ട്രസ്റ്റ് ഉദുമയും യുവകേരളം വിദ്യാര്‍ത്ഥി സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടി കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന് ADMC പ്രകാശന് പാലയിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് RDO അതുല്‍ സ്വാമിനാഥന് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കാസര്‍കോട് കുടുംബശ്രീ മിഷന് കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന് നിര്‍വഹിച്ചു. ഹിര ചാരിറ്റബിള്‍ ട്രസ്റ്റ് നാഷണല്‍ ഹെഡ് രതീഷ് കെ കെ ,സ്റ്റേറ്റ് ഹെഡ് മിഥുന് കെ എസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹിര സെന്റര്‍ ഹെഡ് കിരണ്‍ നന്ദി പറഞ്ഞു. സമാപന പരിപാടിയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, ഉദുമ CDS ചെയര്പേഴ്സന് സനൂജ എന്നിവര്‍ സംബന്ധിച്ചു. കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ റിനീഷ ,അഖില്‍ ഹിര സ്റ്റാഫ് അംഗങ്ങള്‍ ,ലിജോ ബാബു, ചന്ദ്രന് എം, അഷിത അശോകന്, സ്വാതി കുശാല്‍ നഗര്‍ , സന്ദീപ്. എ വി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.