രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ സദസ്സ് മണ്ഡലം ഓഫീസില്‍ സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഭരണഘടന സംരക്ഷണപ്രതിജ്ഞ ഡിസിസി പ്രസിഡന്റ് പ്രവര്‍ത്തകര്‍ക്ക് ചെല്ലിക്കൊടുത്തു.ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സുരേഷ് പി വി ,ഹരിഷ് പി നായര്‍ ,പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, എച്ച് വിഘ്‌നേശ്വര ഭട്ട്, വി കുഞ്ഞിക്കണ്ണന്‍, എം കെ മാധവന്‍ നായര്‍, സുരേഷ് ഫിലിപ്പ്, ബി അബ്ദുള്ള, പി സി തോമസ്, എം കെ മാധവന്‍ നായര്‍ ,പി എല്‍ റോയി എന്നിവര്‍ സംസാരിച്ചു.