CLOSE

കുട്ടികളില്‍ ആവേശം പകര്‍ന്ന് അംബികയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

Share

പാലക്കുന്ന്: പാര്‍ലമെന്ററി സംവിധാനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പൊതു തിരഞ്ഞെടുപ്പ് മാതൃകയിലാണ് ക്ലാസ്സ് പ്രതിനിധികളെയും സ്‌കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തത്.

ഇലക്ഷന്‍ പ്രഖ്യാപനം, നാമനിര്‍ദ്ദേശ സമര്‍പ്പണം, സൂക്ഷ്മ പരിശോധന, സ്ഥാനാര്‍ഥിത്വം പിന്‍വലിക്കല്‍, സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധികരിക്കല്‍, തിരഞ്ഞെടുപ്പ് പ്രചാരണം, ക്ലാസ്സ് പ്രതിനിധികളെ തിരഞ്ഞെടുക്കല്‍, വോട്ടെണ്ണല്‍, എന്നിങ്ങനെ തിരഞ്ഞെടുപ്പ് പ്രകിയ ഒരു മാസം നീണ്ടു.പോളിംഗ് ബൂത്തും, പട്ടിക പരിശോധനയും, വിരലില്‍ മഷി കുത്തലും കഴിഞ്ഞാണ് ബാലറ്റ് പേപ്പറില്‍ രഹസ്യമായി വോട്ട് രേഖപ്പെടുത്തി പെട്ടിയിലിട്ടത്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കി.

സ്‌കൂള്‍ ലീഡര്‍ മെഹക് ഷെയ്ഖ് ഡെപ്യൂട്ടി സ്‌കൂള്‍ ലീഡറായി അന്വിത ബാബു,ആര്‍ട്ട് ആന്റ് ലിറ്ററെറി ക്ലബ് സെക്രട്ടറിയായി തീര്‍ത്ഥ മുരളി,
ഡെപ്യൂട്ടി സെക്രട്ടറിമാരായി റിയ ഗിരീഷ്, എസ് ദിയ, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി സി.വി ജുവെല്‍, ഡെപ്യൂട്ടി സെക്രട്ടറിയായി രതുല്‍ രതീഷ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനങ്ങള്‍ ഏറ്റെടുത്തു. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത് അദ്ധ്യാപികമാരായ കെ.വി സുധ, പി.രദസ, എന്‍.സൂര്യ എന്നിവരായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.

Leave a Reply

Your email address will not be published.