CLOSE

സ്ത്രീ ശാക്തീകരണത്തിന്റെ പ്രത്യാശ

Share

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വെച്ച് സംസ്ഥാന കുടുംബശ്രീ മിഷന്‍ പ്രോത്സാഹിപ്പിച്ച് വരുന്ന ജീവന ഉപാധിയാണ് സൂക്ഷ്മ സംരംഭങ്ങള്‍. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദരിദ്ര ജന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴിലവസരം സൃഷ്ടിക്കുകയും സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുകയും പ്രഥമ ലക്ഷ്യമാക്കിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രത്യാശ.
പദ്ധതിയിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ സ്ത്രീശാക്തീകരണവും ഉന്നമനവും സാധ്യമാകും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ അവരുടെ കഴിവിനൊത്ത തൊഴില്‍ കണ്ടെത്തി അതിലൂടെ ദാരിദ്ര്യ ലഘൂകരണം സാധ്യമാകും. നൂതന തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. പ്രാദേശിക സാമ്പത്തിക വികസനത്തിന് പദ്ധതി ആക്കം കൂട്ടും.
സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദരിദ്ര ജനങ്ങളില്‍ പെടുന്ന അശരണര്‍, വൃദ്ധര്‍, ഭിന്നലിംഗക്കാര്‍, ഗാര്‍ഹിക പീഡനത്തിനും അതിക്രമങ്ങള്‍ക്കും ഇരയായവര്‍, അവിവാഹിതരായ അമ്മമാര്‍, കിടപ്പ് രോഗികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കിടപ്പ്-മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ സംരക്ഷകര്‍, വിധവകള്‍, ആശ്രയ ഗുണഭോക്താക്കള്‍, ഭിന്നശേഷിക്കാര്‍, ബഡ്സ് സ്്കൂളിലെ കുട്ടികളുടെ അമ്മമാര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കാസര്‍കോട് ജില്ലയില്‍ 28 സൂക്ഷ്മ സംരംഭകരാണ് പ്രത്യാശ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *