കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തില്‍ ചക്ക മഹോത്സവവും ഇലക്കറി മത്സരവും നടന്നു. സി ഡി എസ് ചെയര്‍ പേഴ്സണ്‍ ആര്.സി. രജനി ദേവിയുടെ അധ്യക്ഷത വഹിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ ചക്കവിഭവങ്ങളാണ് മഹോത്സവത്തിനായി ഒരുക്കിയത്. ചക്കയെ ജനകീയമാക്കുക, ചക്കയുടെ പോഷക – ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുക, ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചത്.
പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ ശിവദാസ്, ഭരണ സമിതിയംഗങ്ങളായ കെ കെ വേണുഗോപാല്‍, വി വി ഹരിദാസ് ,കെ എസ് പ്രീതി, കെ സൗമ്യ മോള്, എന്‍ മഞ്ജുഷ, രാധ സുകുമാരന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ രവീന്ദ്രന്, സിഡിഎസ്, എ ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.