ചിത്താരി: കേരള കര്‍ഷക സംഘം ചിത്താരി മേഖല സമ്മേളനം രാമഗിരി സി. ബാലകൃഷ്ണന്‍ നഗറില്‍ വച്ച് നടന്നു. കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. വി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. സമ്മേളനത്തില്‍വച്ച് പാരമ്പര്യ കര്‍ഷകരായ കെ. കണ്ണന്‍,സി. കുഞ്ഞിക്കണ്ണന്‍, ബേബി,രാജമണി,
ഓമന. വി എന്നിവരെ കെ. കുഞ്ഞിരാമന്‍ പൊന്നാടയും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. സമ്മേളനത്തില്‍ അഡ്വക്കേറ്റ് ഗംഗാധരന്‍ അനുശോചന പ്രമേയവും പി. രാധാകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും,റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പി. കാര്യമ്പു, ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍, ഏരിയ പ്രസിഡണ്ട് ബി. ബാലകൃഷ്ണന്‍ ഏരിയ വൈസ് പ്രസിഡണ്ട്
കെ. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.