CLOSE

ആസാദിക അമൃത് മഹോത്സവ് എ കെ ജി യെ ആദരിച്ചുമകള്‍ ലൈല ആദരം ഏറ്റുവാങ്ങി

Share

ആസാദിക അമൃത് മഹോത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ ലോക്സഭ അംഗവുമായിരുന്ന മഹാനായ എകെജി യെ കണ്ണൂര്‍ ജില്ലാ ഭരണ സംവിധാനം ആദരിച്ചു. മുന്‍ കാസര്‍കോട് എം പി പി.കരുണാകരന്റെ പത്‌നിയും എ കെ ജിയുടെ മകളുമായ ലൈല യെ
കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നീലേശ്വരം പള്ളിക്കരയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. മുന്‍ എം പി പി.കരുണാകരന്‍, മകള്‍ ദിയ, മകളുടെ ഭര്‍ത്താവ് മര്‍സിദ് ശുഹൈല്‍, പേര കുട്ടികളായ റുഹാരിയ, നിഹാരിക എന്നിവരും ആദരവ് ഏറ്റുവാങ്ങി. പള്ളിക്കരയിലെ വസതിയായ അമരാവതിയില്‍ നടന്ന ലളിതവും പ്രൗഢഗംഭീരവുമായ ചടങ്ങില്‍ എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, മുന്‍ എം എല്‍ എ കെപി സതീഷ് ചന്ദ്രന്‍,
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
പി. ബേബി ബാലകൃഷ്ണന്‍ ,
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍,
നീലേശ്വരം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ടി വി ശാന്ത, വൈസ് ചെയര്‍മാന്‍ പി പി
മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ
സുഭാഷ്, കുഞ്ഞിരാമന്‍, നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍, മടിക്കൈ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം.രാജന്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖറിനോടൊപ്പം എ ഡി എം കെ കെ
ദിവാകരന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ , ജില്ലാ ലോ ഓഫീസര്‍ എന്‍ വി സന്തോഷ്, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേമരാജ് , ജില്ലാസര്‍വ്വേ സൂപ്രണ്ട്
രാജീവന്‍ പട്ടത്താരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്യം ജീവനക്കാരും ആദരിക്കാനെത്തിയിരുന്നു.
മഹാനായ എ കെ ജി യെ കുറിച്ചുള്ള ദീപ്തമായ സ്മരണകള്‍ പങ്കു വെച്ച ലളിതമായ ചടങ്ങില്‍
എ കെ ജിയോടൊപ്പം പ്രവര്‍ത്തിച്ച പി. അമ്പാടി ചരിത്രകാരന്‍ ഡോ.സി. ബാലന്‍തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.

Leave a Reply

Your email address will not be published.