CLOSE

ബേക്കല്‍ ഫിഷറീസ് സ്‌കൂളില്‍ അനുമോദനവും , യാത്രയയപ്പും

Share

പാലക്കുന്ന് : ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പി ടി എ യുടെ നേതൃത്വത്തില്‍ ഒരേ വേദിയില്‍ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു. 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം പ്ലസ് 2 പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ അഭിനവ് ഹരിഹരന്‍, ഫൈറൂസ, യു. എസ്. പ്രവീണ, കെ. സിദ്ധാര്‍ഥ്, എസ് എസ് എല്‍ സി പരീക്ഷയിലും വിവിധ സ്‌കോളര്‍ഷിപ് മത്സര പരീക്ഷകളിലും മികച്ച വിജയം നേടിയ കുട്ടികളെയും അനുമോദിച്ചു. 22 വര്‍ഷത്തിന് ശേഷം പ്രഥമാധ്യപകനായി സ്ഥാനകയറ്റം കിട്ടി സ്ഥലം മാറിപ്പോകുന്ന സി. കെ. വേണുവിനും, 35 വര്‍ഷം പാചക തൊഴിലാളിയായി ജോലി ചെയ്തു വിരമിച്ച ചോയിച്ചിയമ്മയ്ക്കും ഇതേ വേദിയില്‍ യാത്രയയപ്പും നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.വി.ശ്രീധരന്‍ അധ്യക്ഷനായിരുന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സുധാകരന്‍, ഷൈനിമോള്‍, പ്രിന്‍സിപ്പല്‍ എം.കെ. മുരളി, പ്രഥമാധ്യപിക വി.തങ്കമണി, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സി. എച്ച്. നാരായണന്‍, വര്‍ക്കിങ്ങ് ചെയര്‍മാന്‍ കെ.ജി.അച്ചുതന്‍ , പി ടി എ വൈസ് പ്രസിഡന്റ് രാജേഷ്, സ്റ്റാഫ് സെക്രട്ടറി ലളിത , സീനിയര്‍ അസിസ്റ്റന്റ് അനിത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.