CLOSE

മുളിയാര്‍ പഞ്ചായത്ത് കെ.എം.സി.സി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന് യന്ത്ര സാമഗ്രികളും, ഉപഹാരവും കൈമാറി

Share

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് ദുബൈ കെ.എം.സി.സി വൈറ്റ്ഗാര്‍ഡ് യൂണിറ്റിന് സേവന യന്ത്ര സാമഗ്രി കളും,അംഗങ്ങള്‍ക്ക് ഉപഹാരവും വിതരണം ചെയ്തു. ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നവാസ് ഇടനീര്‍ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി താജുദ്ധീന്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ, മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാം വാതുക്കല്‍ എന്നിവര്‍ ഉപകരണം കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി ഉപഹാരം കൈമാറി. അജ്മാന്‍ കെ.എം. സി.സി പഞ്ചായത്ത് കമ്മിറ്റിയുടെ ധന സഹായം ട്രഷറര്‍ എം.കെ ശംസുദ്ധീന്‍ കൈമാറി. എം.എസ് ഷുക്കൂര്‍, ഷെരീഫ് കൊടവഞ്ചി, ബാതിഷ പൊവ്വല്‍, മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, റൗഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, ഷെഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, ശംസീര്‍ മൂലടുക്കം, അഷ്‌റഫ് ബോവിക്കാനം, ഷെരീഫ് പന്നടുക്കം, അല്‍ത്താഫ് പൊവ്വല്‍, ഇബ്രാഹിം പൊവ്വല്‍, സി.എം.ആര്‍ റാഷിദ്, നിസാര്‍ ബാലനടുക്കം, കലാം ബാലനടുക്കം, പി.സി മസൂദ്, റംഷീദ് ബാലനടുക്കം പ്രസംഗിച്ചു.

Leave a Reply

Your email address will not be published.