സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസമാണ് കാലാവധി. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്. കോണ്ടാക്ട് ക്ലാസ്സുകള്‍ ശനി/ ഞായര്‍/ പൊതു അവധി ദിവസങ്ങളിലാണ് നടത്തുക. 18ന് മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ആഗസ്ത് 31. വെബ്സൈറ്റ് www.srccc.in ജില്ലയിലെ പഠനകേന്ദ്രം ലീഡര്‍ സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ കാസര്‍കോട് ഫോണ്‍ 9895266543.