CLOSE

ക്ലീന്‍ കാസര്‍ഗോഡിന്റെ ഭാഗമായുള്ള മിന്നല്‍ പരിശോധനയില്‍ എം ഡി എം എ യും കഞ്ചാവും പിടികൂടി 2 പേര്‍ അറസ്റ്റില്‍

Share

നീലേശ്വരം: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐ പി എസ്സിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ കഞ്ചാവും എം ഡി എം എ യുമായി രണ്ടു പേര്‍ പിടിയിലായി. കാസര്‍കോഡു നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന
25 ഗ്രാം എം ഡി എം എ യും 2 കിലോ ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളായ നിഷാം (32)കണ്ണൂര്‍, മുഹമ്മദ് താഹ (20) കണ്ണൂര്‍ എന്നിവരെ ഇന്ന് പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തു. KL 60L 9159 എന്ന ഇന്നോവ കാറാണ് പ്രതികള്‍ എം ഡി എം എ യും കഞ്ചാവും കടത്താന്‍ ഉപയോഗിച്ചത്. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനു സമീപത്ത് വെച്ചാണ് പ്രതികളെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ നീലേശ്വരം ഇന്‍സ്പെക്ടര്‍ ശ്രീഹരി കെ.പി , സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ് , എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ കുഞ്ഞബ്ദുള്ള, ഗീരിശന്‍ എം.വി , പ്രദീപന്‍ കോതോളി, ഷിജു കെ.വി, പ്രഭേഷ് കുമാര്‍, അമല്‍ രാമചന്ദ്രന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായപരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പോലീസ്.

Leave a Reply

Your email address will not be published.