CLOSE

ഖാലിദ് ഹാജിക്ക് സ്മരണാഞ്ജലി

Share

പാലക്കുന്ന് : നാട്ടിലെ അറിയപ്പെടുന്ന ജീവകാരുണ്യ, സാമൂഹിക, സമുദായിക പ്രവര്‍ത്തകന്‍ കോട്ടിക്കുളത്തെ ഖാലിദ് ഹാജിയുടെ വിയോഗത്തില്‍ വിവിധ സംഘടനകള്‍ അനുശോചിച്ചു. കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ യോഗത്തില്‍ പ്രസിഡന്റ് ഷാഫി ഹാജി പള്ളിക്കാല്‍ അധ്യക്ഷനായി. ഖത്തീബ് അബ്ദുല്‍ അസീസ് പാണത്തൂര്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, അക്കര ഫൗണ്ടേഷന്‍ മാനേജര്‍ യാസര്‍ വാഫി, സെമീര്‍ ഹാഫിള് സിനാന്‍, സൈഫുദ്ധീന്‍ കളനാട്, എ. എം. മുഹമ്മദ് കുഞ്ഞി, പി.മൂസ്സ, അബ്ദുല്ലകുഞ്ഞി കണ്ണംകുളം, ഹനീഫ പാലക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.

പാലക്കുന്ന് വെറ്റേറന്‍സ്

പാലക്കുന്ന് വെറ്റേറന്‍സിന്റെ അനുശോചന യോഗത്തില്‍ പ്രസിഡന്റ് കെ. ബി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. പ്രൊഫ.കെ. നരേന്ദ്രനാഥ്, പാലക്കുന്നില്‍ കുട്ടി, സി. എച്ച്. രാജേന്ദ്രന്‍, കെ . ഗോപിനാഥന്‍ , കെ. രാമചന്ദ്രന്‍, അബ്ദുല്‍ സത്താര്‍, പി. ബാലകൃഷ്ണന്‍ നായര്‍എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.