എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവ.കോളേജില്‍ ഗണിത വിഷയത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവ്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷന്‍ നമ്പരും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ആഗസ്റ്റ് എട്ടിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് നിയമനത്തിനുളള യോഗ്യത. യു.ജി.സി. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കും. ഫോണ്‍ 0467 2241345, 9495790025.