CLOSE

എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

Share

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നീലേശ്വരത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ എം.ഡി.എംഎയും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. കണ്ണൂര്‍ മാടായി അച്ചുമാന്റകത്ത് നിഷാം(32), കണ്ണൂര്‍ തോട്ടട മുബാറക് മന്‍സിലില്‍ മുഹമ്മദ് താഹ(20) എന്നിവരാണ് അറസ്റ്റിലായത്. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോനയിലാണ് കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്.
കെ.എല്‍ 60 എല്‍ 9159 എന്ന ഇന്നോവ കാറാണ് പ്രതികള്‍ എം.ഡി.എം.എയും കഞ്ചാവും കടത്താന്‍ ഉപയോഗിച്ചത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം ഇന്‍സ്പെക്ടര്‍ ശ്രീഹരി കെ.പി, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ കുഞ്ഞബ്ദുള്ള, ഗീരിശന്‍ എം.വി , പ്രദീപന്‍ കോതോളി, ഷിജു കെ.വി, പ്രഭേഷ് കുമാര്‍, അമല്‍ രാമചന്ദ്രന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായപരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *