CLOSE

വിശ്വ ഗുരു ഭാരതം: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങി

Share

പെരിയ: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് പഠന വിഭാഗം വിശ്വ ഗുരു ഭാരതം എന്ന ആശയത്തിലൂന്നി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കമായി. ഇന്ത്യന്‍ അപ്രോച്ചസ് റ്റു ഹ്യൂമണ്‍ റിസോഴ്‌സ് ആന്റ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് എന്ന വിഷയത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചി (ഐസിഎസ്എസ്ആര്‍)ന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വികസനം രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനവും സന്തോഷവും നിറഞ്ഞ സമൂഹമാണ് സൃഷ്ടിക്കപ്പെടേണ്ടത്. ഇതില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സ്വാധീനമുള്ളവരാണ് സോഷ്യല്‍ സയന്റിസ്റ്റുകള്‍. ആരോഗ്യകരമായ ശീലങ്ങളിലൂടെ മാത്രമേ സമൂഹ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ. അദ്ദേഹം വിശദീകരിച്ചു. സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യക്ഷന്‍ പ്രൊഫ.എ.കെ. മോഹന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ലക്ഷ്മി നന്ദിയും പറഞ്ഞു. പഞ്ചാബി യൂണിവേഴ്‌സിറ്റി സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. ഡി.പി. സിംഗ് മോഡി @20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകം സംബന്ധിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published.