പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ രാജപുരം ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന് നല്‍കുന്നതിനായി അധ്യാപകരെ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. ഹൈസ്കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് യോഗ്യത ഉള്ളവരെയും യു.പി തലത്തില്‍ ടി.ടി.സി യോഗ്യത ഉള്ളവരെയുമാണ് നിയമിക്കുന്നത്. പെന്ഷന് പറ്റിയ അധ്യാപകര്‍ക്കും, ബിരുദവും ബി.എഡും യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഹോസ്റ്റലിന്റെ പരിസരത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കണക്ക്, ഫിസിക്കല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, ഇംഗീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്കാണ് ട്യൂഷന് നല്‍കേണ്ടത്. ഹൈസ്ക്കൂള് തലത്തില്‍ ട്യൂഷന് അദ്ധ്യാപകര്‍ക്ക് 6000 രൂപയും യു.പി തലത്തില്‍ 4500 രൂപയും പ്രതിമാസം ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 10നകം പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.