കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സജീവാംഗങ്ങളായ മോട്ടോര്‍ വാഹന, ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളികളുടെ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണവും നടന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി.മായാകുമാരി മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ എം.ശോഭന അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങള്‍, ജില്ലയിലെ വിവിധ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.സുബാഷ് സ്വാഗതവും സീനിയര്‍ ക്ലര്‍ക്ക് ടി.പ്രസീത നന്ദിയും പറഞ്ഞു