CLOSE

കാലവര്‍ഷക്കെടുതി; ജില്ലയില്‍ 211.89 ലക്ഷം രൂപയുടെ കൃഷി നാശം

Share

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ 40.7 ഹെക്ടറില്‍ 211.89 ലക്ഷം രൂപയുടെ വിളനാശം. 1,112 കര്‍ഷകരെയാണ് കാലവര്‍ഷം ബാധിച്ചത്. വാഴ കൃഷിയിലാണ് ഏറെ നഷ്ടം സംഭവിച്ചത്. 6.64 ഹെക്ടറില്‍ 299 കര്‍ഷകരുടെ 16,579 കുലച്ച വാഴകളാണ് നശിച്ചത്. 99.47 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കുലയ്ക്കാത്ത വാഴകള്‍ 3.45 ഹെക്ടറില്‍ 7625 എണ്ണം നശിച്ചു. 30.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 11.92 ഹെക്ടറില്‍ 4946 കവുങ്ങുകള്‍ നശിച്ചു.14.82 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 12.69 ഹെക്ടറില്‍ 917 തെങ്ങുകള്‍ കാലവര്‍ഷക്കെടുതിയില്‍ നശിച്ചു. 45.85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മലയോരത്ത് ടാപ്പ് ചെയ്യുന്ന 950 റബ്ബര്‍ മരങ്ങള്‍ നശിച്ചു. 4.50 ഹെക്ടറിലായി 19 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കശുമാവ് ഒരു ഹെക്ടറില്‍ 150 എണ്ണം നശിച്ചു. 1.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിലയിരുത്തി.
ബ്ലോക്ക് അടിസ്ഥാനത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടായത് നീലേശ്വരം ബ്ലോക്കിലാണ്. 19.37 ഹെക്ടറില്‍ 370 കര്‍ഷകര്‍ക്ക് 144.5 ലക്ഷം രൂപയുടെ കൃഷി നാശമാണ് ഉണ്ടായത്. മഞ്ചേശ്വരം ബ്ലോക്കില്‍ 15.10 ഹെക്ടറില്‍ 8.87 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാഞ്ഞങ്ങാട് ബ്ലോക്കില്‍ 4.18 ഹെക്ടറില്‍ 46.54 ലക്ഷം രൂപയുടെയും കാസര്‍കോട് ബ്ലോക്കില്‍ 1.42 ഹെക്ടറില്‍ 9.12 ലക്ഷം രൂപയുടെയും കാറഡുക്ക ബ്ലോക്കില്‍ 0.34 ഹെക്ടറില്‍ ഒരു ലക്ഷം രൂപയുടെയും കൃഷി നാശമുണ്ടായി.

Leave a Reply

Your email address will not be published.