CLOSE

സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് കണക്ഷന്‍: ബി ആര്‍ സി തല പ്രഖ്യാപനം നടന്നു

Share

പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് കണക്ഷന്‍ ബി.ആര്‍.സി തല പ്രഖ്യാപനം മടിക്കൈ പഞ്ചായത്തിലെ കൊരങ്ങാനാടി പ്രതിഭാ കേന്ദ്രത്തില്‍ നടന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.സത്യ അധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരളം ഹൊസ്ദുര്‍ഗ് ബിആര്‍സി പരിധിയിലുള്ള പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളില്‍ കേരള വിഷന്‍ ബ്രോഡ് ബ്രാന്റുമായി സഹകരിച്ചാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ പത്മനാഭന്‍ മുഖ്യാതിഥിയായി. പദ്ധതി വിശദീകരണവും ഹൈസ്പീഡ് ഇന്റര്‍നെറ്റ് വാര്‍ഷിക പ്ലാന്‍ സ്വീകരിക്കലും ഹൊസ്ദുര്‍ഗ് ബിപിസി എം.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഹൈസ്പീഡ് വാര്‍ഷിക പ്ലാന്‍ രേഖ കേരള വിഷന്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍ കൈമാറി. എം.രാജന്‍, ടി.ഗോപിനാഥന്‍, വി.ബാലകൃഷ്ണന്‍, എ.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു. സി ആര്‍ സി കോര്‍ഡിനേറ്റര്‍ യു.വി.സജീഷ് സ്വാഗതവും എഡ്യൂക്കേഷണല്‍ വൊളന്റിയര്‍ കെ.രാഹുല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.